Skip to main content

നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും നാളെ വിചാരണക്കേടതിയില്‍ ഹാജരാകണം. മന്ത്രിമാര്‍ ഹാജരാകണം എന്ന വിചാരണക്കോടതി നിര്‍ദേശം സ്‌റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. 

2015ല്‍ കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയില്‍ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്നതാണ് കേസ്. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, വി ശിവന്‍കുട്ടി എന്നിവരടക്കം ആറ് ഇടതു നേതാക്കളാണ് കേസിലെ പ്രതികള്‍. 

നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.