മുന്‍കൂര്‍ ജാമ്യാപേക്ഷ 28ലേക്ക് നീട്ടിയ പശ്ചാത്തലത്തില്‍ എം. ശിവശങ്കറിന്റെ ആശുപത്രി വാസം തുടരും. നിലവില്‍ വഞ്ചിയൂരിലുള്ള ആയുര്‍വേദ ആശുപത്രിയിലാണ് ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്നത്. ആദ്യഘട്ടചികിത്സ എഴ് ദിവസത്തേക്കായിരുന്നു നിശ്ചയിച്ചത്. വിധി പറയാന്‍ മൂന്നുദിവസം കൂടി ബാക്കിയുള്ളതിനാല്‍ അപ്പോഴേക്കും ചികിത്സ പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.
കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ശനിയാഴ്ച ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് വഞ്ചിയൂരിലെ ആയുര്വേദാശുപത്രിയിലേക്കും മാറുകയായിരുന്നു.