Skip to main content

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ  സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കും. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായാണ് സൂചന. കുമ്മനം നാലാംപ്രതിയായ കേസ് നിയമ നടപടികളിലേക്ക് കടക്കുംമുമ്പ് പരിഹരിക്കാനാണ് ശ്രമം.

പരാതിക്കാരനായ ആറന്‍മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാവും.