Skip to main content

ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന്‍ പ്രതി. ആറന്മുള സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചെന്ന പരാതിയിലാണ് കേസ്.പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തിയത്. പലപ്പോഴായി ഹരികൃഷ്ണനില്‍ നിന്ന് 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വിജയനും, മൂന്നാം പ്രതി സേവ്യറുമാണ്.