സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തെക്കുറിച്ച് ശരിയല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആധുനിക ഇപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.
വീഴ്ച ഉണ്ടായെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാരിന്റെ ഭാഗമായ ചില ആളുകള്‍ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.