സംസ്ഥാനത്ത് 8764 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 21 പേര് മരണപ്പെട്ടു. ഇതോടെ ആകെ മരണം 1046 ആയി. 7,723 പേര് ഇന്ന് രോഗമുക്തി നേടി. 95,407 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 85 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍കോട് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിട്ടവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,54,841 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,159 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2925 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2,07,357 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.