Skip to main content

കൊവിഡ് രോഗിയായ പെണ്‍ക്കുട്ടിയെ ചികില്‍സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ ഈ മാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 9നാണ് സംഭവം നടന്നത്. 

വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടാണ് ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്ന നൗഫല്‍ പെണ്‍ക്കുട്ടിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം പെണ്‍ക്കുട്ടിയെ ചികില്‍സാ കേന്ദ്രത്തിലെത്തിച്ച നൗഫല്‍ ആംബുലന്‍സുമായി കടന്നുകളഞ്ഞു. രാത്രി തന്നെ പെണ്‍ക്കുട്ടി പോലീസിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് അടൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍ക്കുട്ടി ഇന്നലെ ഉച്ചയ്ക്ക് ശേഷം ആത്മഹത്യ ശ്രമം നടത്തിയിരുന്നു. നഴ്‌സുമാരും ആശുപത്രി ജീവനക്കാരും സമയത്ത് ഇടപെട്ടതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി.