Skip to main content

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി.ടി ബല്‍റാം എം.എല്‍.എ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു എന്നാണ് വിവരം. 

ആരുടെയോ ആജ്ഞാനുസരണം പ്രതിഷേധ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുളള ശ്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ നടന്നത് പോലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

കൊല്ലം, കോഴിക്കോട്, കോട്ടയം, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പ്രതിഷേധം അരങ്ങേറി.