പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ശുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എം.ആര്.അനിതയുമാണ് അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും.
ജസ്റ്റിസ് അനിത കോഴിക്കോട് കോടതിയില്‍ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.