Skip to main content

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തവും സെക്രട്ടേറിയറ്റിലെ സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭാ യോഗം വിലയിരുത്തി. 

സംഭവം നടന്ന ഉടന്‍ തന്നെ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇത് വന്‍ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കെതിരെയും അന്വേഷണം നടത്തും.