Skip to main content

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് തന്നെയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഓഫീസ് മുറിയിലുണ്ടായിരുന്ന ഫാനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതെന്നുമാണ് കണ്ടെത്തല്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രോട്ടോക്കോള്‍ വിഭാഗം ഓഫീസില്‍ അണുനശീകരണ ലായനി സ്‌പ്രേ ചെയ്തിരുന്നു. ഇങ്ങനെ ചെയ്ത സമയത്ത് ഫാനിലേക്ക് ഈ സാനിറ്റൈസര്‍ വീഴുകയും അത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാവുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

അതുമല്ലെങ്കില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഫാനിന്റെ മോട്ടോര്‍ ചൂടായി തീ പടര്‍ന്നതാകാമെന്ന നിഗമനവുമുണ്ട്. 

എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വിഷയത്തില്‍ നടക്കുന്നത്. ഫാനിന്റെ കേബിളില്‍ നിന്ന് തീ പടരുകയായിരുന്നു. മുകള്‍ഭാഗം തെര്‍മോക്കോള്‍ പോലെയുള്ള വസ്തുകൊണ്ടാണ് റൂഫിങ് ചെയ്തിരുന്നത്. ഇതിലേക്ക് തീ പടര്‍ന്നതിനാലാണ് വലിയ പുകയും മറ്റും ഉണ്ടായത്. ഇതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായ ഫാന്‍ പൊട്ടിവീണതോടെ ഫയലുകളിലേക്കും തീ പടര്‍ന്നുവെന്നാണ് കരുതുന്നത്.