തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര സ്റ്റേയില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് തീര്‍പ്പാക്കുന്നതിന് മുന്‍പ് വിമാനത്താവളം കൈമാറിയത് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
ഹര്‍ജി തള്ളിയ കോടതി സെപ്തംബര്‍ ഒമ്പതിനകം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. സെപ്തംബര്‍ 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും.