അവിശ്വാസ പ്രമേയത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് താന്‍ സമീപിക്കുന്നതെന്നും അതിനാല്‍ തന്നെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍. വിമാനത്താവളത്തെ നന്നാക്കാന്‍ വരുമ്പോള്‍ ആട്ടി ഓടിക്കാന്‍ ശ്രമിക്കുന്നതായുള്ള ധ്വനി ഉണ്ടാകുന്നത് നല്ലതല്ലെന്നും രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
യുവാക്കള്‍ക്ക് തൊഴിലില്ല എന്നതാണ് പ്രധാനപ്രശ്നമെന്നും രാജഗോപാല്‍ ചൂണ്ടിക്കാണിച്ചു. തൊഴിലവസരങ്ങള്‍ വര്‍ധിക്കണം, വ്യവസായങ്ങള്‍ വരണം. അതിനെ ആക്ഷേപിക്കുന്നതാണ് പുരോഗമനമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും ഒ രാജഗോപാല്‍ ചോദിച്ചു.