Skip to main content

കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം. വിദേശനാണ്യ വിനിമയ നിയമ ലംഘനം നടന്നോയെന്ന് അന്വേഷിക്കും. എന്‍.ഐ.എയും ജലീലിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നില്‍ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചനകള്‍. 

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സഹായം സ്വീകരിച്ചുവെന്ന് കെ.ടി ജലീല്‍ തന്നെ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.