Skip to main content

പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നിയമസഭാ പരിഗണിക്കും. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പരിഗണിക്കില്ല. വി.ഡി.സതീശന്‍ എംഎല്‍എയാണ് സര്‍ക്കാരിനെതിരെ പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയം നല്‍കിയിരിക്കുന്നത്. പരമാവധി നാല് മണിക്കൂറായിരിക്കും ചര്‍ച്ച.

ചട്ടപ്രകാരം 14 ദിവസം മുമ്പ് നോട്ടീസ് നിയമസഭാ സെക്രട്ടറിക്ക് ലഭിക്കേണ്ടതുണ്ട്. ആ ഒരു ചട്ടം പാലിക്കാത്തതിനാല്‍ സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി ലഭിക്കില്ല. സ്പീക്കര്‍ സ്വര്‍ണക്കടത്ത് പ്രതിയുടെ കടയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തു. അവരുമായി അടുപ്പമുണ്ടായിരുന്നു എന്ന തരത്തിലുളള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സ്പീക്കറുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.