Skip to main content

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കസ്റ്റംസിനോട് വെളിപ്പെടുത്തി സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍ കുമാര്‍. പോസ്റ്റ് മുഖേനയും ഇ മെയില്‍ മുഖാന്തരവുമാണ് വിശദീകരണം. എന്‍ഐഎയ്ക്കും പ്രോട്ടോക്കോള്‍ ഓഫീസര്‍ ഉടന്‍ മറുപടി നല്‍കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൂടുതല്‍ പ്രതിരോധത്തിലാക്കിയാണ് ഈ മറുപടി പുറത്തായിരിക്കുന്നത്. 

മതഗ്രന്ഥം പാഴ്‌സലായി വന്ന സംഭവത്തിലാണ് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചത്. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകള്‍ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.  

നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങളെത്തിയതെന്നായിരുന്നു കെ ടി ജലീല്‍ പറഞ്ഞിരുന്നത്. ദുബായ് കോണ്‍സുലേറ്റിന് മതഗ്രന്ഥം നല്‍കിയെന്ന് മന്ത്രി കെ ടി ജലീല്‍ സമ്മതിച്ചിരുന്നു. സി ആപ്പ്റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥനങ്ങള്‍ വിതരണം ചെയ്തത്.