Skip to main content

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയില്‍നിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയ ശേഷം തുടര്‍ച്ചയായി വില കുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.