Skip to main content

കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാനെതിരെ പരാതി. സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് വിവാദ ഭൂപടം ഉള്‍പ്പെട്ടത്. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ഷാനിമോള്‍ ഉസ്മാന്‍ പിന്നീട് കശ്മീര്‍ ഉള്‍പ്പെടുത്തിയ മറ്റൊരു ഭൂപടം പോസ്റ്റ് ചെയ്തു.

സിപിഐഎം, സംഘപരിവാര്‍ സംഘടകളാണ് എംഎല്‍എക്കെതിര അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ഒപ്പം, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്. വിവാദമായതിനു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പേജ് അഡ്മിനു പറ്റിയ പിശകാണെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ വിശദീകരണം.