Skip to main content

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍.ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. കരിപ്പൂരില്‍ സന്ദര്‍ശനം നടത്തിയ മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും. 

നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പകരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസ്ഥാനതല ആഘോഷത്തിന് നേതൃത്വം കൊടുക്കും. 

കെ.കെ ഷൈലജ, എ.സി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോകും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മന്ത്രിമാരായ  കെ.കെ ഷൈലജ ടീച്ചര്‍, എ.സി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോകും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.