സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍.ഐ.എ കോടതി തള്ളി. യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. സ്വപ്നയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തു.
കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു. കേസില്‍ യു.എ.പി.എ നിലനില്‍ക്കുമോ എന്ന് എന്‍.ഐ.എയോട് കോടതി ചോദിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍.ഐ.എ സംഘം കോടതിയില്‍ ഹാജരാക്കിയത്.