Skip to main content

രാജമലയില പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പെട്ടവര്‍ക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ ആകെ മരണം 43 ആയി. പെട്ടിമുടിയില്‍ എത്തി മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധനാ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

നൂറിലേറെ വരുന്ന പോലീസും അഗ്നിശമന സേനാ ജീവനക്കാരും അന്‍പതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണസേനാ സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടംഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയതില്‍ ആര്‍ക്കും കൊവിഡ് പോസിറ്റീവ് ആയില്ല എന്നത് ആശ്വാസകരമാണ്. 

നിലവില്‍ വലിയ പാറക്കൂട്ടങ്ങള്‍ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്.