Skip to main content

എം.ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുവാദം തേടി. എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ ശിവശങ്കറിനെതിരെ നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമിക അന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതുകൊണ്ടാണ് പരാതി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. 

കേന്ദ്ര വിജിലന്‍സ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ പരാതി നല്‍കിയിരുന്നു. സ്വപ്ന സുരേഷിന്റെ നിയമനവും ഐടി  വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും വിവാദങ്ങളായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.