Skip to main content

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മരണ സംഖ്യ ഉയരുമ്പോഴും ഇതുവരെ വൈറസ് ബാധയെ നിയന്ത്രിച്ച് നിര്‍ത്താനായിട്ടില്ല. ഇതുവരെ ചൈനയില്‍ മാത്രം 717 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 34,000 പേരിലാണ്. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. 

ചൈനയ്ക്ക് പുറമെ ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് മരച്ചിട്ടുണ്ട്. ഇതിനു മുമ്പ് സാര്‍സ് ബാധയിലാണ് ഇതുപോലെ മരണം ചൈനയിലുണ്ടായത്. ഇപ്പോള്‍ അന്നത്തെ മരണസംഖ്യയെ മറികടന്നിരിക്കുകയാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം. 

അതേ സമയം കൊറോണയെ നിയന്ത്രണവിധേയമാക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം തേടി ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.