Skip to main content

supreme court

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഹര്‍ജികളുമായി മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍. പൗരത്വ നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തിവരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മുസ്ലീം ലീഗിന് വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. പൗരത്വ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണം എന്ന് പറഞ്ഞാണ് മുസ്ലീംലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. 

ജനുവരി 10നാണ് പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം നിലവില്‍ വന്നത്.  ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ തുടങ്ങി എന്നും മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പരയുന്നു. സുപ്രീം കോടതി വിധി വരുന്നവരെ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ കണക്കെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നും മുസ്ലീംലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. 40,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് യു.പി സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.

ജനുവരി 22നാണ് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

 

Tags