Skip to main content
തിരുവനന്തപുരം

മരടിലെ ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള വഴികൾ തേടാൻ സർവ്വകക്ഷി യോഗ തീരുമാനം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വഴി ഫ്ലാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതികാഘാതം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്നാവശ്യം യോഗത്തിലുയർന്നു.
.മരട് ഫ്ലാറ്റ് നിവാസികളെ സംരക്ഷിക്കണമെന്ന പൊതു വികാരമാണ് സർവകക്ഷി യോഗത്തിലുണ്ടായത്. കെട്ടിട നിർമ്മാതാക്കളുടെ ഭാഗത്ത് ഗുരുതര തെറ്റ് സംഭവിച്ചുവെന്നും ഇവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. താമസക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം കെട്ടിടമ്മകളിൽ നിക്ഷിപ്തമാക്കണമെന്നും, ക്രമവിരുദ്ധമായി നിർമ്മാണണ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

സുപ്രീം കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നിയമപരമായ നടപടി സ്വീകരിക്കാൻ സർവ്വകക്ഷിയോഗത്തിൽ തിരുമാനിച്ചു. തുടർനടപടികൾ തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.