Skip to main content

Kochi metro e sreedharan

കൊച്ചി പ്രാന്തപ്രദേശം മുതല്‍ നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് മെട്രോ റെയില്‍ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ അതിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ കൊച്ചി അടിമുടി മാറുന്നു.റെയില്‍ അതിലെ ചെറിയ മാറ്റം മാത്രം. മെട്രോ റെയിലിന്റെ വരവ് കൊച്ചിയിലൂടെ കേരളത്തില്‍ തന്നെ പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കുകയും അതിന്റെ ബഞ്ച്മാര്‍ക്കുകള്‍ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
     ഇ.ശ്രീധരന്‍ എന്ന വ്യക്തിയുടെ മൂല്യബോധമാണ് പ്രധാനമായും ആ സംസ്‌കാരത്തിന്റെ ആധാരബിന്ദുവായത്. കൊച്ചിയില്‍ ഏറ്റവും അത്യാവശ്യമായിരന്നു ഒന്നായിരുന്നു ഇടപ്പള്ളി റെയില്‍ ഓവര്‍ബ്രിഡ്ജ്. അത് പണി തുടങ്ങി പൂര്‍ത്തിയാകാന്‍ ഏതാണ്ട് ഒര ദശാബ്ദം വേണ്ടി വു. കേരളത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഒരു പൊതു വേഗത ആ രീതിയിലായിരുു. ആ ധാരണയെ ആദ്യം ഉടയ്ക്കുകയാണ് ശ്രീധരന്‍ ആദ്യം ചെയ്തത്. പൊതുവേ ഏറ്റവുമധികം കുപ്പിക്കഴുത്തായിരു നോര്‍ത്ത ഓവര്‍ ബ്രിഡ്ജ് എങ്ങനെ പണിയുമെുള്ളതായിരുന്നു മുഖ്യ പ്രശ്‌നം. എന്നാല്‍ നിലവിലുള്ള സ്ഥലത്തെ അതി വൈദ്ഗ്ധ്യത്തോടെ ക്രമീകരിച്ച് ഏതാണ്ട് പതിനൊന്നു മാസം കൊണ്ട് ഒല്ല, രണ്ടു മേല്‍പ്പാലങ്ങളാണ് ശ്രീധരന്റെ നേതൃത്വത്തില്‍ തീര്‍ത്ത്. അത് കൊച്ചിക്കാര്‍ക്കും കേരളീയര്‍ക്കും പുതിയ അനുഭവമായിരുു. കേരളത്തിലും ഇവ്വിധം നിര്‍മ്മാണപ്രവര്‍ത്തനം നടക്കും എന്നുള്ള ചിന്ത അതിലൂടെ സമൂഹത്തിലേക്ക് പ്രവേശിച്ചു. അതുപോലെ കെ. എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നഗരത്തെ കടവന്ത്രയുമായി ബന്ധിപ്പിക്കുന്ന സലിംരാജന്‍ ഫ്‌ളൈ ഓവര്‍. പലരും ആ ഫ്‌ളൈഓവര്‍ പണികഴിഞ്ഞ് തുറതിനു ശേഷമാണ് അത്തരത്തില്‍ ഒരു വന്‍ ഫ്‌ളൈഓവറിന്റെ വരവ് പോലും അറിഞ്ഞത്. ഇും നഗരത്തില്‍ അങ്ങനെയൊരു ഫ്‌ളൈ ഓവര്‍ ഉണ്ടെുള്ള വസ്തുത അറിയാത്ത ആള്‍ക്കാരുണ്ട്. അതിനു ശേഷം ഇടപ്പള്ളിയില്‍ അപ്പം ചുട്ടിടുന്ന പോലെയാണ് രണ്ട് പാലങ്ങളും മേല്‍പ്പാലവും ഉയര്‍ന്നത്. സമാന്തരമായി പച്ചാളത്തെ ശ്വാസംമുട്ടൊഴിവാക്കിക്കൊണ്ട് അവിടെയും റെയില്‍ മേല്‍പ്പാലമെത്തി. ഏതാണ്ട് ഇരട്ട വരിപ്പാത മാത്രമായിരു മെട്രോ റെയില്‍ കടുന്ന പോകുന്ന റോഡെല്ലാം ഇപ്പോള്‍ അതി വിശാലമായ നാലുവരിപ്പാതയായി റോഡ് മാര്‍ക്കിംഗോടെ സജ്ജമായിരിക്കുന്നു. അവിടെ അലങ്കാരമെന്നൊണം മാത്രമാണിപ്പോള്‍ മെട്രോ റെയില്‍.
      ഈ പാലങ്ങളെല്ലാം നിര്‍മ്മിച്ചത് അടങ്കല്‍ തുകയേക്കാള്‍ കുറഞ്ഞ തുകയക്കാണ്. അതും കേരളത്തില്‍ പുതിയ ബഞ്ച് മാര്‍ക്കിംഗ് തന്നെ. കാരണം അടങ്കല്‍ തുകയുടെ മൂന്നും നാലും ഇരട്ടി ചെലവിലാണ് ഒട്ടുമിക്ക എല്ലാ പദ്ധിതികളും പൂര്‍ത്തീകരിച്ചിരുന്നത്. ഈ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് വളരെ വേഗത്തില്‍ പണി തീര്‍ന്ന പാലാരിവട്ടം ഫ്‌ളൈ ഓവര്‍. യഥാര്‍ഥത്തില്‍ അവിടെ നിഴലിച്ചത് എല്ലാ അര്‍ഥത്തിലും മെട്രോ നിര്‍മ്മാണ സംസ്‌കാരമായിരുന്നു. ബാരിക്കേടുകള്‍ ഉപയോഗിച്ച് പണിസ്ഥലം മറച്ച് പണിക്കാര്‍ക്കും യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാകാത്ത രീതി മുതല്‍. ആ മേല്‍പ്പാലം നിര്‍മ്മിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനുമാണ്. അവര്‍ക്കും ഡി എം ആര്‍ സി കൊച്ചിയില്‍ ആവിഷ്‌കരിച്ച നിര്‍മ്മാണ സംസ്‌കാരം വളരെ അനായാസം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു. അവിടെയാണ ്‌മെട്രോ സംസ്‌കാരം നിര്‍വ്വഹിക്കുന്ന പങ്ക്.
      ഇതിനെല്ലാം പുറമേ ഇപ്പോള്‍ മെട്രോ ജനങ്ങളിലേക്കു വിന്യസിക്കു സംസ്‌കാരം ഓരോ വ്യക്തിയിലും ആത്മാഭിമാനവും അതേ സമയം ഉത്തരവാദിത്വവും അവരറിയാതെ സിവേശിപ്പിക്കുന്ന രീതിയിലുള്ളതാണ്. ഡി എം ആര്‍ സിയില്‍ നിന്ന ആര്‍ജ്ജിച്ച  അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ അത് നടപ്പാക്കുന്നത് കെ എം ആര്‍ എല്‍ എ മെട്രോ റെയില്‍ നിര്‍മ്മാണത്തിനൊപ്പം രൂപം കൊണ്ട പൊതുമേഖലാ സ്ഥാപനവും. രണ്ടാം ഘട്ട മെട്രോ നിര്‍മ്മാണത്തില്‍ തന്റെ ആവശ്യമില്ലെും സ്വന്തം നിലയില്‍ അതു നടത്താന്‍ കെ എം ആര്‍ എല്ലിനു പ്രാപ്തിയുണ്ടെും ഇ ശ്രീധരന്‍ പറയുമ്പോള്‍ അവിടെ ഒരു ഉദാത്ത സംസ്‌കാരത്തിന്റെ പകരലിന്റെയും കൊളളലിന്റെയും വിജയമാണ്. കെ എം ആര്‍ എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്ജ്  ആ സംസ്‌കാരം കൊള്ളലിന് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുു. ഏതു പദ്ധതി വേണമെങ്കിലും നടപ്പിലാക്കാനുള്ള ആത്മവിശ്വാസം ഇ് തങ്ങള്‍ക്കുണ്ടെ് ഏലിയാസ് ജോര്‍ജ്ജ് പറയുത് ചെറിയ കാര്യമല്ല.
      മെട്രോ റെയിലിലെ കാഴ്ചയുടെ ഭാഗമായ ഓരോ അംശവും അതുപോലെ ഓരോ ജീവനക്കാരനും ജീവനക്കാരിയും പുതിയ സംസ്‌കാരത്തിന്റെ തുടക്കത്തെ അത്യച്ചത്തില്‍ വിളിച്ചു പറയുകയാണ്. മെട്രോ ഓരോ വ്യക്തിയുടെയും സ്വന്തം എന്ന ബോധം വരുത്തുവാനും അധികൃതര്‍ക്ക് ഇതിനകം കഴിഞ്ഞു. അതിന്റെ ഏറ്റവും മുന്തിയ ഉദാഹരണമാണ് ഫ്രീയായി മെട്രോ റെയിലിലിറങ്ങി യാത്രക്കാര്‍ക്ക് മെട്രോ സൈക്കിളില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയിരിക്കുത്.  മെട്രോ ഓരോ വ്യക്തിയുടെയും സ്വന്തം എന്ന തോന്നലിന് ഇതു നല്‍കുന്ന ആക്കം വളരെ വലുതാണ്. അതുപോലെ നഗരം ശുചിയായി സൂക്ഷിക്കുതിലേക്കും വ്യക്തികളെ മെട്രോയുടെ മൊത്തം സംസ്‌കാരം വളരെയധികം സംഭാവന ചെയ്യുന്നുണ്ട്. മെട്രോ ജലഗതാഗതം കൂടിയാകുമ്പോള്‍ കൊച്ചി പൂര്‍ണ്ണമായും മാറിയ ഒരനുഭവമായി മാറും.അപ്പോള്‍ കൊച്ചി മെട്രോ റെയില്‍ ഒരു അധിക സൗകര്യമെന്നതിലുപരി കൊച്ചിയുടെയും കേരളത്തിന്റെയും മൊത്തം മാറ്റത്തെ നിര്‍ണ്ണയിക്കു ആകാശ സൗന്ദര്യമായി നിലകൊള്ളും.
        ഇത്രയും മനോഹരമായ കൊച്ചി മെട്രോയുടെ തൂണുകള്‍ ആഴ്ന്നു നില്‍ക്കുത് വെല്ലുവിളികളുടെ കുഴികളിലാണെന്ന ഏലിയാസ് ജോര്‍ജ്ജ് പറയുമ്പോള്‍ അത് മറ്റൊരു സംസ്‌കാരത്തെയും സൃഷ്ടിക്കുകയാണ്. നിശ്ചയദാര്‍ഢ്യവും വിവാദച്ചുഴികളില്‍ വീഴാതിരിക്കാനുള്ള ശ്രദ്ധയുമുണ്ടെങ്കില്‍ ഏതു വെല്ലുവിളികളേയും അതിജീവിക്കാന്‍ കഴിയുമെന്നുള്ള ധാരണയും. കാരണം ആ ധാരണ ഇന്ന് കേരളത്തിന്റെ പൊതുശാപമായി നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്.

 

Tags