Skip to main content

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനം അസ്വീകാര്യമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തന്നെ വന്നു കണ്ട ഇടതു എം.പി.മാരോടാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. സംഭവം താന്‍ പരിശോധിക്കുമെന്നും വിഷയത്തില്‍ ഇടപെടാന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോട്‌ ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

 

ഇറ്റലി അയച്ച കത്ത് വായിച്ചതിനു ശേഷം ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇറ്റലിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടി വഞ്ചനയും വിഡ്ഢിത്തവും ആണെന്ന് ബി.ജെ.പി. പറഞ്ഞു.  

 

ഉന്നത തലത്തിലുള്ള ഗൂഡാലോചനയാണ് സംഭവത്തിനു പിന്നിലെന്നും കുറ്റക്കാരായ നാവികരെ തിരിച്ചുകൊണ്ടുവരാനും വിചാരണ ചെയ്യാനുമുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കൊല്ലപ്പെട്ട ജെലസ്റ്റിന്റെ ഭാര്യ ഡോറ ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ നാവികരായ സാല്‍വത്തോരെ ലത്തോരെയും മാസിമിലിയാനോ ജിരോനെയും  സന്തോഷം പ്രകടിപ്പിച്ചു.