Skip to main content
നെയ്റോബി

കെനിയയിലെ നെയ്റോബില്‍ ഷോപ്പിംഗ്‌ മാളില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പടെ 59 പേര്‍ കൊല്ലപ്പെട്ടു. 150-ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീധര്‍ നടരാജന്‍ (40), പരാംശു ജെയിന്‍ (8) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാര്‍.

 

ശനിയാഴ്ച ഉച്ചയോടെയാണ് തോക്കുധാരികളായ അക്രമികള്‍ കെട്ടിടത്തിനു മുന്നിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞ് ആക്രമണം നടത്തിയത്. അക്രമികള്‍ ഏഴ് പേരെ  ബന്ദികളാക്കിയതായി പോലീസ് പറഞ്ഞു. സ്ഥലം വളഞ്ഞ പോലീസ് ഏറെനേരത്തെ പ്രയത്‌നത്തിനൊടുവില്‍ അക്രമികളിലൊരാളെ പരിക്കുകളോടെ പിടികൂടി.

 

സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍ ഷബാബ് ആണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചന. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല.