Skip to main content

ഇസ്ലാമാബാദ്: പാകിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത് വിദേശ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗില്‍ജിത്-ബാല്‍ടിസ്താന്‍ പ്രവിശ്യയില്‍ വിനോദ സഞ്ചാരികള്‍ താമസിക്കുന്ന നംഗ പര്‍ബാത് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഈ മേഘലയിലേക്ക് സുരക്ഷാ സേനയെ അയച്ചിട്ടുണ്ട്. ഹിമാലയന്‍ മലനിരകളില്‍പെടുന്ന ഈ മേഖല പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണ്. ചൈനയും കാശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടം പാകിസ്താനില്‍ അതീവ സുരക്ഷ മേഖലയായാണ് കണക്കാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ചൈനക്കാരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

ചൈന-കശ്മീര്‍ അതിര്‍ത്തിയോട് തൊട്ടടുത്തുള്ള ഈ മേഖലയില്‍ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് തീവ്രവാദി ആക്രമണങ്ങള്‍ കുറവണെങ്കിലും ഈയടുത്ത് ന്യൂനപക്ഷമായ ഷിയ വിഭാഗക്കാര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.