
ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു. ഹിന്ദി ടി.വി ഷോകളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് തുടങ്ങിയവയില്‍ വേഷമിട്ടിട്ടുണ്ട്. ഇന്‍ഡോറിലെ വീട്ടിലാണ് താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 വയസ്സായിരുന്നു.
മരിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സ്വപ്‌നങ്ങള്‍ മരിച്ചു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം എന്ന് കുറിച്ചിരുന്നു.
കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കത്തിലായിരുന്നു നടി എന്ന് കുടുംബം പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
