
വ്യത്യസ്ഥമായ അവതരണം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ സിനിമയായിരുന്നു കാര്‍ത്തി നായകനായ കൈതി. ലോകേഷ് കനകരാജ് ഒരുക്കിയ ആക്ഷന്‍ ചിത്രം ബോക്‌സോഫീലും വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നു എന്ന് നേരത്തെ തന്നെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആരൊക്കെയാണ് അഭിനയിക്കുന്നത് എന്ന വിവരം പുറത്ത് വന്നരുന്നില്ല.
ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൃതിക് റോഷനെ സമീപിച്ചു എന്നാണ്. നേരത്തെ അജയ് ദേവ്ഗണ്ണിനെ സമീച്ചതായും വാര്‍ത്ത വന്നിരുന്നു. എന്തായാലും രണ്ട് മാസത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. ലോകേഷ് കനകരാജ് തന്നെയാകും ഹിന്ദിയിലും ചിത്രം ഒരുക്കുക.
