Skip to main content

അയ്യപ്പനും കോശിയും  എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്ത് വിട്ടു. പൃഥ്വിരാജും ബിജുമേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫെബ്രുവരിയിലാണ് ചിത്രം റിലീസിന് എത്തുന്നത്.

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി-പൃഥ്വിരാജ്-ബിജുമേനോന്‍ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ വീണ്ടും ഒരു വലിയ ഹിറ്റ് ചിത്രം തന്നെ ആയിരിക്കും സംഭവിക്കാന്‍ പോവുന്നത് എന്നതില്‍ സംശയം ഒന്നും ഇല്ല. രഞ്ജിത്ത് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. അന്നാ രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ, അനുമോഹന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അനാര്‍ക്കലിയില്‍ നിന്നും വ്യത്യസ്തമായി ഒരു മാസ്സ് ആക്ഷന്‍ സിനിമ ആയിരിക്കും ഇതെന്നാണ് ട്രയിലറില്‍ നിന്നും വ്യക്തമാവുന്നത്.കോയിന്‍ മോഷന്‍ പിക്ച്ചേര്‍സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം.