
മോനി ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം 'ഒരുവാതില്‍കോട്ട'യുടെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.'72 മോഡല്‍', 'രൂപാന്തരങ്ങള്‍' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മിസിസ്സ് ആന്റ് മിസ്റ്റര്‍ ശരത്ചന്ദ്രന് ഓഡിയോ സീഡിയുടെ റെപ്പ്ളിക്ക സോനാ നായര്‍, സോണിയ മല്‍ഹാര്‍, രമ്യപണിക്കര്‍ എന്നിവര്‍ക്ക് നല്കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഓഡിയോ വിതരണം നടത്തുന്നത്.
ദി ഫുട്ട് ലൂസേഴ്സിന്റെ ബാനറില്‍ ബാബു ഫുട്ട് ലൂസേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖിലന് വേലപ്പനാണ് ഒരു വാതില്കോട്ടയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സീമ, സോനാ നായര്‍, ശങ്കര്‍, ഇന്ദ്രന്‍സ്, സന്തോഷ് പണ്ഡിറ്റ്, ജയകുമാര്‍ പരമേശ്വരന്, നിധിന്സത്യ, ഗീതാവിജയന്‍, സോണിയാ മല്‍ഹാര്‍, രമ്യാപണിക്കര്‍, റോഷ്ണ, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സാബു വിക്രമാദിത്യന്, മുരളീചന്ദ്, സനീഷ്, തങ്കച്ചന്, പ്രിയാകൃഷ്ണന്, മാസ്റ്റര്‍ ആദിത്യന്, ബേബി അഭിരാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്.
ഛായാഗ്രഹണം-ബാബു രാജേന്ദ്രന്, പി.ആര്.ഒ-അജയ് തുണ്ടത്തില്‍, എഡിറ്റിംഗ്-സുഹാസ് രാജേന്ദ്രന്, ഗാനരചന-കാര്യവട്ടം ശ്രീകണ്ഠന് നായര്‍, റെജികുമാര്‍, ചെറമംഗലം ശിവദാസ്, ദേവദാസ്, സംഗീതം-മിഥുന് മുരളി, ആര്.സി.അനീഷ്, ആലാപനം-ജാസി ഗിഫ്റ്റ്, വിധുപ്രതാപ്, ജ്യോത്സന, പാപ്പാ ബലൂഷി, ജ്യോതിര്‍മയി, മിഥുന് മുരളി, ആര്യ, കല-പ്രിന്‍സ് തിരുവാര്‍പ്പ്, കോറിയോഗ്രാഫി-സജീഷ് ഫുട്ട് ലൂസേഴ്സ്, ചമയം-അനില്‍ നേമം, ശ്രീജിത്ത് കലയരശ്, വസ്ത്രാലങ്കാരം-മനോജ്, പ്രൊ:കണ്ട്രോളര്-കിച്ചി പൂജപ്പുര, സഹസംവിധാനം-ഷണ്മുഖന്, സംവിധാന സഹായികള്‍-മോഹന്‍ ബ്രദേഴ്സ്, ശ്രീജിത്ത്, യൂണിറ്റ്-ചിത്രാഞ്ജലി, വി ട്രാക്സ്.
