Skip to main content

streetlights

മമ്മൂട്ടി നായകനാകുന്ന ക്രൈം ത്രില്ലര്‍ സിനിമ സ്ട്രീറ്റസ് ലൈറ്റ് ജനുവരി 26ന് തിയേറ്ററുകളിലെത്തും. ഛായാഗ്രഹകനായ ഷാംദത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രത്തില്‍ ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. ജെയിംസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ആക്ഷനും സസ്‌പെന്‍സിനും പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

 

നവാഗതനായ ഫവാസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലിജോമോള്‍ ജോസ് തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. കസബക്ക് ശേഷം വീണ്ടും മമ്മൂട്ടി പോലിസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.