Skip to main content

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം- 2013 ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഏത് ഇന്ത്യന്‍ ഭാഷയിലും ഇംഗ്ലീഷിലും നാടകം അവതരിപ്പിക്കുന്നതിന് ഇന്ത്യക്കകത്ത് നിന്നുളള ഏതുസമിതിക്കും അപേക്ഷിക്കാം. 2013 ഡിസംബര്‍ അവസാന വാരം കോട്ടയത്തുവച്ചാവും നാടകോത്സവം. മുന്‍വര്‍ഷം പങ്കെടുത്ത സമിതികള്‍ക്ക് ഇപ്രാവശ്യം അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ഇത്തവണ മുതല്‍ ഒരു വര്‍ഷം പങ്കെടുക്കുന്ന സമിതിക്ക് തൊട്ടടുത്ത വര്‍ഷം പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.

 

നാടകാവതരണത്തിന്റെ സിഡി കോപ്പിയടക്കം വിശദവിവരങ്ങള്‍ ഉള്‍ക്കൊളളിച്ച് നവംബര്‍ 20നകം എന്‍ട്രികള്‍ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ടാഗോര്‍ തീയേറ്റര്‍ ഓഫീസ്, ഒന്നാം നില, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍ പി.ഒ., തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2325426/9496003242 നമ്പരില്‍ ബന്ധപ്പെടണം.