
ലെനിന്‍ ബാലകൃഷ്‌നന്റെ ആര്‍ട്ടിക്കിള്‍ 21ല്‍ അജു വര്‍ഗീസും ലെനയും മുഖ്യകഥാപാത്രങ്ങളാകും. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു.
'ജീവിക്കാനുള്ള അവകാശം, അതിജീവിക്കാന്‍ മാത്രമല്ല' എന്ന അടിക്കുറിപ്പോടെയാണ് അജു പോസ്റ്റര്‍ പങ്കുവച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണമാണ് ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പ് 21 പൗരന് ഉറപ്പു നല്‍കുന്നത്. അതുകൊണ്ട് തന്നെ അത്തരം ഒരു പ്രമേയമാവും ചിത്രം പറയുക എന്നാണ് സൂചന. നേരത്തെ, ലെനയുടെ അപ്പിയറന്‍സുമായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമായിരുന്നു.
വാക്ക് വിത്ത് സിനിമയുടെ ബാനറില്‍ ജോസഫ് ധനൂപ്, പ്രസീന എന്നിവര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അഷ്‌കര്‍. ഗോപിസുന്ദറാണ് സംഗീത സംവിധാനം.
