ചലച്ചിത്ര താരങ്ങളായ നസ്രിയ നസീമും ഫഹദ് ഫാസിലും വിവാഹിതരായി. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിലും വിവാഹസല്‍ക്കാരത്തിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഈ വര്‍ഷമാദ്യമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ചലച്ചിത്ര സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദ് 1992-ല്‍ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ചലച്ചിത്ര മേഖലയില്‍ അരങ്ങേറിയത്. എന്നാല്‍, ഒരു ദശകത്തിന് ശേഷം നായകനായി രംഗത്ത് വന്ന കൈ എത്തും ദൂരത്ത് എന്ന ചിത്രം വന്‍ പരാജയമായിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഉപരിപഠനത്തിനായി യു.എസിലേക്ക് പോകുകയായിരുന്നു. 2009-ല്‍ തിരിച്ചുവരവ് നടത്തിയ ശേഷം ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ഫഹദിന് കഴിഞ്ഞു.
ബ്ലെസി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയയും അഭിനയ രംഗത്തേക്ക് കടന്നത്. ടെലിവിഷന്‍ അവതാരക എന്ന നിലയില്‍ ശ്രദ്ധ നേടിയ നസ്രിയ പിന്നീട് മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികാ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി.
