
താര പുത്രന്മാരും സംവിധായക പുത്രൻമാരും മലയാള സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലത്ത് കാളിദാസും വല്യതാരമായെത്തുന്നു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് വരെയെത്തിയ കാളിദാസ് വല്യതാരമായെത്തുന്ന വിവരം അച്ഛൻ ജയറാം തന്നെയാണ് വെളിപ്പെടുത്തിയത്. പക്ഷെ ചിത്രമേതാണെന്നും കഥാപാത്രമെന്താണെന്നും പ്രഖ്യാപിച്ചിട്ടില്ല.
കാളിദാസിന് സിനിമയിൽ നല്ല താൽപര്യമുണ്ടെന്നും അതുകൊണ്ടുതന്നെ യുവതാരമായുള്ള അരങ്ങേറ്റം അധികം വൈകില്ലെന്നുമാണ് ഇപ്പോൾ ജയറാം പറയുന്നത്. ബിരുദ പഠനം അവസാനിയ്ക്കുന്നതോടെ മുഴുവൻ സമയവും സിനിമയിൽ ശ്രദ്ധിക്കാനാണ് കാളിദാസിന്റെ പ്ലാന്‍. ചെന്നൈയിലെ ലയോള കോളേജില്‍ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ അവസാന സെമസ്റ്റർ വിദ്യാർഥിയാണ് കാളിദാസ്.
