Skip to main content
കണ്ണൂര്‍

murder crime scene

 

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇളന്തോട്ടില്‍ മനോജ് വെട്ടേറ്റ് മരിച്ചു. ആർ.എസ്.എസ് ജില്ലാ നേതാവാണ് മനോജ്. മറ്റൊരാളെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വധത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ പകല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

തിങ്കളാഴ്ച കാലത്ത് കതിരൂരിന് സമീപം ഡയമണ്ട് മുക്കില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രണ്ടുപേരെയും വടിവാളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മനോജ്‌ മരിച്ചത്.

 

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.