Skip to main content
കോട്ടയം

mathew t thomasജനതാദള്‍ (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്‌ കോട്ടയം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്.ഡി ദേവ ഗൌഡയാണ് പേരു പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസി (എം) ലെ സിറ്റിംഗ് എം.പി ജോസ് കെ. മാണിയെയാണ് തിരുവല്ല എം.എല്‍.എയും മുന്‍ ഗതാഗത വകുപ്പ് മന്ത്രിയുയായ മാത്യു ടി. തോമസ് നേരിടുക.

 

ഇതോടെ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി. കൊല്ലം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്‍ ആര്‍.എസ്.പി ഇടതുമുന്നണി വിട്ടതോടെയാണ് കോട്ടയം സീറ്റ് സി.പി.ഐ.എം ജെ.ഡി (എസ്)ന് നല്‍കിയത്.

 

ഇടതുമുന്നണിയില്‍ പത്ത് മണ്ഡലങ്ങളിലാണ് സി.പി.ഐ.എം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ സി.പി.ഐ.എം പിന്തുണയുള്ള സ്വതന്ത്രര്‍ മുന്നണിയ്ക്ക് വേണ്ടി രംഗത്തിറങ്ങുന്നു. നാല് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്.