Skip to main content
തിരുവനന്തപുരം

സിവില്‍ സപ്ലൈസ് ജീവനക്കാരുടെ അനിശ്ചിതകാല സമരം തിങ്കളാഴ്ച ആരംഭിച്ചു. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള മിക്ക സപ്ലൈക്കോ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. സ്ഥാപനങ്ങള്‍ തുറക്കാന്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തിയില്ല. അതേസമയം സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി ,സി.ഐ.ടി.യു യൂണിയനുകളാണ് ഓണത്തിന് മുന്നോടിയായി സമരം പ്രഖ്യാപിച്ചത്. വേതന വര്‍ധനവ്‌ അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരം വെറും രാഷ്ട്രീയ പ്രേരിതമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതിലൂടെ പ്രകടമാവുന്നതെന്നും സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ് പറഞ്ഞു.  

 

സമരം ഒത്തുതീര്‍പ്പാവുന്നതിനു മന്ത്രി തിങ്കളാഴ്ച വൈകിട്ട് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തും.