ന്യൂഡല്‍ഹി
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഷ്ട്രീയനേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളുടെ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന കാര്യം പരിശോധിക്കണമെന്നും നിയമകമ്മീഷനോട് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കുകയായിരുന്നു.
രാഷ്ട്രീയ മതനേതാക്കളുടെ അപകീര്‍ത്തികരമായിട്ടുള്ളതും മര്യാദയില്ലാത്തതുമായ പ്രസംഗവും പ്രസ്താവനകളും ഭരണഘടന വിരുദ്ധമെന്ന് ചുണ്ടിക്കാണിച്ച് പ്രവാസി ബാലൈ സംഘനാഥ് എന്ന എന്‍.ജി.ഒ നല്‍കിയ ഹര്‍ജിലാണ് സുപ്രീംകോടതി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഹര്‍ജിയില്‍ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളെയാണ് എതിര്‍ഭാഗത്ത് ചേര്‍ത്തിരിക്കുന്നത്.
