മുംബൈ
ആത്മീയ നേതാവ് സെദ്ന മുഹമ്മദ് ബര്ഹനുദ്ദീന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 18 പേര് മരിച്ചു. 45 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 1.30 ന് ദാവൂദി ബൊഹ്റാ വിഭാഗത്തിന്റെ ആത്മീയ നേതാവായ ബര്ഹനുദ്ദീന്റെ മലബാര്‍ ഹില്ലിലെ സൈഫീ മഹല്‍ എന്ന വസതിയിലായിരുന്നു അപകടം. അദ്ദേഹത്തിന്റെ മൃതദേഹം കാണാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. തിരക്കിനിടയാക്കിയത് എന്താണെന്ന് അറിയില്ലെന്ന് മുംബൈ പോലീസും ബി.എം.സി ദുരിത നിവാണ കേന്ദ്രവും അറിയിച്ചു.
ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് സ്വന്തം വസതിയായ സൈഫി മഹലിൽ വച്ച് ബര്‍ഹനുദ്ദീന്‍ (102) നിര്യാതനായത്. ഷിയാ വിഭാഗത്തില്‍പ്പെട്ട ദാവൂദി ബൊഹ്റാ സമൂഹത്തിന്റെ ആത്മീയ നേതൃസ്ഥാനത്ത് അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം.