മുംബൈ
മുംബൈയിലെ ഡോക് യാര്‍ഡ് റോഡിന് സമീപം അഞ്ച് നില കെട്ടിടം തകര്‍ന്ന് അഞ്ച് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കാം. അന്‍പതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകര്‍ന്നു വീണത്. ഇരുപതോളം കുടുംബങ്ങള്‍ ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നതായി അപകടത്തില്‍ നിന്ന് രക്ഷപ്പട്ടയാള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയും പോലീസുമടക്കമുള്ള വന്‍സംഘം രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നുണ്ട്.
കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.