മുംബൈ
ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് സിന്ധു രക്ഷകിനു തീ പിടിച്ചു. മലയാളിയടക്കം 18നാവികരെ കാണാതായതായി റിപ്പോര്‍ട്ട്. മുംബൈയിലെ കപ്പല്‍ശാലയില്‍ വച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് അന്തര്‍വാഹിനിയില്‍ സ്ഫോടനമുണ്ടാവുകയും അതിനെത്തുടര്‍ന്ന് തീപിടിക്കുകയും ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് നേവി അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. നിരവധി നാവികര്‍ രക്ഷപ്പെടുന്നതിനായി കടലിലേക്ക് ചാടിയിട്ടുണ്ട് എന്നാണു സൂചന. പരിക്കേറ്റവരെ നേവിയുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും കാരണം വ്യക്തമല്ല. അന്തര്‍വാഹിനി പകുതിയിലധികം കത്തിനശിച്ച നിലയിലാണ്.