ഷാഫിക്ക് മർദ്ദനമേറ്റത് യാദൃശ്ചികമല്ല
ദൃശ്യങ്ങളെ അടിസ്ഥാനമാക്കി
നോക്കിയാൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദ്ദിച്ചത് വളരെ കരുതിക്കൂട്ടി എന്ന് വ്യക്തമാകുന്നു. ഇപ്പോൾ കേരളത്തിൽ കത്തി നിൽക്കുന്ന ശബരിമല സ്വർണ്ണ കടത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടിയുള്ള ഒരു നടപടിയാണ് ഇതെന്ന് ആരോപണം ഉണ്ടായാൽ അത് നിഷേധിക്കാനാകില്ല.
കേരളത്തിൽ, ഒറ്റനോട്ടത്തിന് ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന മുഖമാണ് ഷാഫി പറമ്പിലിൻ്റേത്. അതൊന്നും തന്നെ ബാധകമാകാതെ, പേരാമ്പ്ര പ്രദേശത്തെ എംപിയെ തിരിച്ചറിയുക എന്നുള്ളത് അവിടെ പ്രവർത്തിക്കുന്ന ഓരോ പോലീസുകാരന്റെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് . അതോടൊപ്പം തന്നെ അദ്ദേഹത്തിൻറെ സുരക്ഷ ഉറപ്പാക്കേണ്ടതും പോലീസിന്റെ ഔദ്യോഗിക കർത്തവ്യത്തിന്റെ ഭാഗം തന്നെ . ഇത്തരം യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ, ഷാഫിക്ക് പോലീസ് മർദ്ദനമേറ്റാൽ അത് കേരളത്തിൽ വൻ പ്രതിഷേധങ്ങൾക്ക് ഇടവരുത്തുമെന്ന് ആഭ്യന്തരവകുപ്പിന് നന്നായി അറിയാം. അതിനാൽ ഷാഫിക്കേറ്റ മർദ്ദനം ആഭ്യന്തരവകുപ്പിൻറെ അറിവോടെ അല്ല എന്ന് കരുതുക പ്രയാസം.
