Skip to main content

ഗാസയ്ക്കുശേഷം അമേരിക്ക പാക്- അഫ്ഗാൻ യുദ്ധത്തിലേക്ക്;ലക്ഷ്യം ബാഗ്രാം വ്യോമത്താവളം

Glint Staff
Afgan soldiers at the border
Glint Staff

അമേരിക്ക ഗാസയിലെ യുദ്ധം കഴിഞ്ഞ് ഇപ്പോൾ അഫ്ഗാനിസ്ഥാനിലേക്ക് തിരിഞ്ഞിരിക്കുന്നു. പാകിസ്ഥാൻ കാബൂളിൽ നടത്തിയ സ്ഫോടനം അമേരിക്കയുടെ വ്യക്തമായ നിർദ്ദേശപ്രകാരം തന്നെയാണ് . കാരണം പാകിസ്ഥാന് , അമേരിക്ക എന്താണോ പറയുന്നത് അത് ചെയ്യുക മാത്രമേ ഇപ്പോൾ നിവൃത്തിയുള്ളൂ. അഫ്ഗാനിസ്ഥാനിലെ ബാഗ്രാ വ്യോമത്താവളം തങ്ങൾക്ക് തിരിച്ചു വേണമെന്ന് അമേരിക്കൻ പ്രസിഡൻറ് ട്രംപ് പ്രഖ്യാപിച്ചിട്ട് അധിക നാളായില്ല. അത് സാധ്യമല്ല എന്ന് താലിബാൻ വ്യക്തമായ ഭാഷയിൽ അറിയിക്കുകയും ചെയ്തു. താലിബാന്റെ ആ നിലപാടിനോട് കഴിഞ്ഞയാഴ്ച റഷ്യയിൽ ചേർന്ന അയൽ രാജ്യങ്ങൾ  ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തു. ഇന്ത്യ, ചൈന,പാകിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങൾ ചേർന്നാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. അതിലും പാകിസ്ഥാൻ ഉണ്ടെന്നുള്ളതാണ് രസാത്മകം.
        ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഒരു പൂർണ്ണ യുദ്ധം എന്ന നിലയിലേക്ക് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നീങ്ങുന്നത്. മധ്യേഷ്യയിൽ അമേരിക്കയുടെ സാന്നിധ്യവും താല്പര്യവും ഇപ്പോൾ മുന്തിയ പരിഗണനയിലാണ് . ഗാസ  ഇപ്പോൾ ട്രംപിന്റെ അധീനതയിലുമായി . മധ്യേഷ്യയിലെ കാര്യങ്ങൾ നിയന്ത്രിക്കണമെങ്കിൽ അതിന് ഏറ്റവും ഉചിതംഅഫ്ഗാനിസ്ഥാനിൽ അമേരിക്ക ഉപേക്ഷിച്ചു പോയ ബാഗ്രാം വ്യോമത്താവളം തന്നെയാണ് . ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമത്താവളമാണ് ബാഗ്രാമിലേത്. അത് കൈലാക്കാൻ വേണ്ടിയാണ് പാകിസ്താനെ ഉപയോഗിച്ച് ഇപ്പോൾ അമേരിക്ക പുതിയ യുദ്ധമുഖം തുറന്നിരിക്കുന്നത്.