ഗാസയിലെ കൂട്ടക്കുരുതി ഇസ്രായേൽ അമേരിക്കയ്ക്ക് മുകളിൽ ചുമത്തുന്നു; ഒപ്പം ഭീഷണിയും
ഗാസയിൽ ഏതാണ്ട് എഴുപതിനായിരത്തോളം മനുഷ്യരെ കുരുതി ചെയ്തത് അമേരിക്കയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ വക്താവ് ഷോഷ് ബദ്രോസിയാൻ നടത്തിയ മാധ്യമ സമ്മേളനം.
തുടക്കം മുതൽ ഒടുക്കം വരെ അവർ ആവർത്തിച്ച് ഊന്നിപ്പറഞ്ഞു കൊണ്ടിരുന്നത് ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഒരേ മനസ്സോടെയാണ് യുദ്ധം നടത്തിയതെന്നാണ്. അതേ കൂട്ടുകെട്ടാണ് ഇപ്പോൾ വെടിനിർത്തലിന് കാരണമായതെന്നും അവർ ആവർത്തിച്ചു. മറ്റൊരർത്ഥത്തിൽ ഇസ്രായേൽ പൂർണമായും ഗാസാ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം അമേരിക്കയുടെ മേൽ ചുമത്തുന്നതുപോലെയാണ് ബദ്രോസിയാൻ്റെ വാക്കുകൾ പ്രതിഫലിച്ചത്. മുസ്ലിം രാഷ്ട്രങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ ഒരുപക്ഷേ ഒരു തന്ത്രത്തിന്റെ ഭാഗം കൂടി ആയിരിക്കണം ഈ കൂട്ടക്കുരുതിയുടെ മുഴുവൻ ഉത്തരവാദിത്വവും അമേരിക്കയുടെ മേൽ ചുമത്തിയിട്ടുള്ളത്. ഒപ്പം അതിനുള്ളിൽ ഒരു ഭീഷണിയും ഒളിപ്പിച്ചുവെക്കുന്നത് ബദ്രോസിയൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. അത് മധ്യേഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങൾക്കുള്ള താക്കീത് കൂടി . കാരണം മധ്യേഷ്യയിലെ മിക്ക രാജ്യങ്ങളിലും അമേരിക്കയുടെ വ്യോമ താവളങ്ങൾ ഉണ്ട്.
