Skip to main content

ഒരു ഡി എൻ എ പഠനം - 1

കെ.ജി. ജ്യോതിർഘോഷ്
G.Sudhakaran
കെ.ജി. ജ്യോതിർഘോഷ്

സി.പി.എമ്മിൻ്റെ കേരളത്തിലെ ഡി എൻ എ കിടക്കുന്നത് ആലപ്പുഴയിലാണ്. ആ ഡി എൻ എ യുടെ ശബ്ദമാണ് സി.പി.എം നേതാവ് ജി.സുധാകരനിലൂടെ കേൾക്കുന്നത്. അദ്ദേഹം പറയുന്നതിലെ വസ്തുതകളിലെ ശരിതെറ്റുകളല്ല നാം തിരയേണ്ടത്. മറിച്ച് ജി. സുധാകരനിലൂടെ നാം സ്വയം നമ്മളെയും ഇന്നത്തെ കേരളത്തേയും പഠിക്കാൻ തുനിയണം. അഴിമതിയുടെ കറപുരളാത്ത , മനുഷ്യസ്നേഹിയും നാടിന് നന്മ ചെയ്ത വ്യക്തിയുമാണദ്ദേഹം. ഇതൊക്കെയെങ്കിലും , 75 വയസ്സു കഴിഞ്ഞ അദ്ദേഹത്തിന് തന്നെ സുഖാവസ്ഥയിൽ നിലനിർത്താൻ അല്ലെങ്കിൽ മാനേജ് ചെയ്യാൻ കഴിയുന്നില്ല. തന്നിലെ മനുഷ്യത്വത്തിൻ്റെ ഡി.എൻ.എയും പ്രത്യയശാസ്ത്ര ഡി എൻ എയും തമ്മിലുള്ള യുദ്ധമാണ് അതിനു കാരണം. ഓരോ മലയാളിയും അളവുവ്യത്യാസത്തിൽ ഇതനുഭവിക്കുന്നുണ്ട്. ജി.സുധാകരനോടും പാർട്ടിയോടും സ്നേഹം പുലർത്തിക്കൊണ്ട് , സി. പി എം കാരനോ, കോൺഗ്രസ്സകാരനോ, ബി.ജെ.പി ക്കാരനോ അല്ലാതെ ഒരു അന്വേഷണത്തിനു മുതിരുന്നു.(തുടരും) ചിത്രം - കടപ്പാട് , മാതൃഭൂമി