Skip to main content

Alphabet CEO

അജ്മീര്‍ ദര്‍ഗ സ്ഫോടനം: രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവ്

2007-ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ രണ്ട് പേരെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തീവ്ര ഹിന്ദുത്വവാദികളായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവരെയാണ് ജയ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. സംഭവത്തില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

ഗുപ്തയും കൊല്ലപ്പെട്ട സുനില്‍ ജോഷിയും ചേര്‍ന്ന്‍ സംഭവം ആസൂത്രണം ചെയ്യുകയും പട്ടേല്‍ ബോംബുകള്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ഗുപ്ത. സുനില്‍ ജോഷിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.

 

പാക്‌ പ്രധാനമന്ത്രി അജ്മീര്‍ ദര്‍ഗയില്‍

അജ്മീര്‍ ഖ്വാജാ മൊയിനുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ തീര്‍ഥാടനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തി.

Sat, 03/09/2013 - 16:23
Subscribe to Sundar Pichai